മണിയന്‍ നായര്‍ അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും

Posted on: 23 Dec 2012കടക്കരപ്പള്ളി: ശാന്തിഗിരി എം.കെ. മണിയന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ഞായറാഴ്ച 8 മുതല്‍ കടക്കരപ്പള്ളി ഗുരുകൃപയില്‍ നടക്കും. മണിയന്‍ നായര്‍ ഫൗണ്ടേഷനാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. രാവിലെ 8 ന് അഡ്വ. എ.എം.ആരിഫ് എം.എല്‍.എ. അനുസ്മരണം ഉദ്ഘാടനം ചെയ്യും. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി ഗുരുമിത്രം ജ്ഞാനതപസ്വിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ്.

More News from Alappuzha