മാതൃഭൂമി ഫാമിലി ഇന്‍ഷുറന്‍സ് ക്യാമ്പ് ഇന്ന് വാഴത്തറവെളിയില്‍

Posted on: 23 Dec 2012പൂച്ചാക്കല്‍: മാതൃഭൂമിയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് മാതൃഭൂമി വരിക്കാര്‍ക്കായി ഏര്‍പ്പെടുത്തുന്ന ഫാമിലി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ പാണാവള്ളിയില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വാഴത്തറവെളി 576 ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഓഫീസില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ക്യാമ്പ്.

ക്യാമ്പിനെത്തി പണമടച്ച് വരിക്കാര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അപകടമരണ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് 15 രൂപ അടയ്ക്കണം. ഈ തുക അടച്ച് ഇന്‍ഷുറന്‍സ് എടുക്കുന്നയാള്‍ അപകടത്തില്‍ മരിച്ചാല്‍ അനന്തരാവകാശിക്ക് ഒരു ലക്ഷം രൂപ സഹായധനം ലഭിക്കും. അപകടമരണ ഇന്‍ഷുറന്‍സിനോടൊപ്പം മക്കള്‍ക്കായി വിദ്യാഭ്യാസ നിധി, വിവാഹനിധി എന്നിവയും എടുക്കാം. ഇതിനായി 15 രൂപവീതം അധികമായി അടയ്ക്കണം.

വിദ്യാഭ്യാസ നിധി, വിവാഹനിധി എന്നിവയില്‍ അംഗമാകുന്ന വ്യക്തിക്ക് അപകടമരണം സംഭവിച്ചാല്‍ ഓരോലക്ഷം രൂപ വീതം മക്കള്‍ക്ക് അധികസഹായവും ലഭിക്കും.

അപകട ചികിത്സാനിധി, അംഗവൈകല്യനിധി എന്നിവയിലും ചേരാം. ഒരു വര്‍ഷത്തേക്ക് 25000 രൂപയുടെ അപകട ചികിത്സാനിധി ഉറപ്പാക്കുന്നതിന് 45 രൂപ അധികമായി അടയ്ക്കണം. അംഗവൈകല്യനിധിയില്‍ അംഗമാകാന്‍ 10 രൂപ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8891201681

More News from Alappuzha