നഗരസഭാ ഭരണാധികാരികള്‍ രാജിവയ്ക്കണം-സി.പി.ഐ.

Posted on: 23 Dec 2012



ചേര്‍ത്തല: ചേര്‍ത്തല നഗരസഭയുടെ പൊതുസ്വത്ത് കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന നഗരസഭാ ഭരണനേതൃത്വം രാജിവയ്ക്കണമെന്ന് സി.പി.ഐ. ചേര്‍ത്തല മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നഗരസഭാ ഭരണം വന്‍പരാജയമാണ്. നഗരവികസനത്തില്‍ നേരിയ പുരോഗതി പോലുമില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

നഗരസഭാ ഭരണാധികാരികളുടെ അഴിമതികളെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ കൗണ്‍സിലില്‍ എതിര്‍ക്കുന്ന എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.എസ്. അജയകുമാറിനെ വ്യക്തിഹത്യ ചെയ്യുന്നത് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് മനോനില തെറ്റിയതു കൊണ്ടാണ്. നഗരസഭ ഭരണത്തിന് സ്റ്റിയറിങ് കമ്മിറ്റി രൂപവത്ക്കരിക്കാനുള്ള കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വത്തിന്റെ തീരുമാനം ഭരണകെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമാണെന്നും യോഗം വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി യു. മോഹനന്‍ അധ്യക്ഷത വഹിച്ചു.

More News from Alappuzha