ഗീതാജയന്തി ദിനാഘോഷം

Posted on: 23 Dec 2012ചേര്‍ത്തല: ചേര്‍ത്തല ജി.എസ്.ബി. സംയുക്ത ഗ്രാമസഭയുടെ നേതൃത്വത്തില്‍ 23 ന് ചേര്‍ത്തല എസ്.എസ്. കലാമന്ദിറില്‍ ഭഗവത്ഗീതാദിനാഘോഷം നടത്തും. ഞായറാഴ്ച രാവിലെ 10 ന് മുട്ടത്ത് തിരുമല ക്ഷേത്രത്തില്‍ ഗീതാപാരായണം, തുടര്‍ന്ന് എസ്.എസ്. കലാമന്ദിറില്‍ ക്വിസ് മത്സരം, ഗീതാപാരായണം, പ്രസംഗമത്സരം എന്നിവയുണ്ടാകും. ജി.എസ്.ബി. സംയുക്ത ഗ്രാമസഭാ പ്രസിഡന്റ് അഡ്വ. യു. സുരേഷ്‌കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉമേഷ് കമ്മത്ത് കൊച്ചി മുഖ്യപ്രഭാഷണം നടത്തും.

More News from Alappuzha