കെ. കരുണാകരന്റെ ചരമവാര്‍ഷികം

Posted on: 23 Dec 2012ചേര്‍ത്തല: കോണ്‍ഗ്രസ് വയലാര്‍ മണ്ഡലം കമ്മിറ്റിയും പട്ടണക്കാട് ആറ് മുതല്‍ 10 വരെ വാര്‍ഡുകമ്മിറ്റികളും ചേര്‍ന്ന്, 23 ന് കെ. കരുണാകരന്റെ രണ്ടാം ചരമവാര്‍ഷികം വയലാര്‍ മെയിന്‍ റോഡ് കവലയില്‍ ആചരിക്കും. ഞായറാഴ്ച രാവിലെ 9 ന് പുഷ്പാര്‍ച്ചന, സര്‍വ്വമതപ്രാര്‍ത്ഥന തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ. ജിനദേവ് ഉദ്ഘാടനം ചെയ്യും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ് മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ് ടി.എസ്. ബാഹുലേയന്‍ അധ്യക്ഷത വഹിക്കും.

ചേര്‍ത്തല: കേരളാ സ്റ്റേറ്റ് കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) ചേര്‍ത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 23 ന് ചേര്‍ത്തല വുഡ് ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ കെ. കരുണാകരന്റെ രണ്ടാം ചരമവാര്‍ഷികം ആചരിക്കും. ഞായറാഴ്ച രാവിലെ 8 ന് പുഷ്പാര്‍ച്ചന, ഒന്‍പതിന് മൗനജാഥ, 10 ന് ചേരുന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ അഡ്വ. സി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് എന്‍. സുമന്ത്രന്‍ അധ്യക്ഷത വഹിക്കും. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, മുതിര്‍ന്ന കയര്‍ത്തൊഴിലാളികളെ ആദരിക്കും. പതിനൊന്നിന് ചേരുന്ന തൊഴിലാളി ക്യാമ്പ് ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി. സുഗതന്‍ ക്യാമ്പിന് നേതൃത്വം നല്കും.

More News from Alappuzha