എ.കെ.ജി. ഗ്രന്ഥശാലാ രജതജൂബിലി ആഘോഷം ഇന്നുമുതല്‍

Posted on: 23 Dec 2012ചേര്‍ത്തല:തണ്ണീര്‍മുക്കം കരിക്കാട് എ.കെ.ജി.ഗ്രന്ഥശാലയുടെ രജതജൂബിലി അഘോഷം 23 മുതല്‍ 30 വരെ രണ്ട് വേദികളിലായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ 9.30 ന് സി.ഡി.പ്രകാശനം, 10.30 ന് ദീപ ശിഖാറിലേ, വൈകിട്ട് അഞ്ചിന് അഖില കേരള കൗണ്ടി ക്രിക്കറ്റ് ഉദ്ഘാടനം ആലപ്പുഴ എസ്.ബി.ഡിവൈ.എസ്.പി. വി.കെ.അരവിന്ദ് നിര്‍വ്വഹിക്കും. 24 ന് രാവിലെ 10 ന് മാരത്തോണ്‍ മല്‍സരം, 25 ന് വൈകിട്ട് മൂന്നിന് മാധ്യമ സെമിനാര്‍ സി.പി.എം.ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഭാസുരേന്ദ്രബാബു, എന്‍.മാധവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. രാത്രി 8.30 ന് നാടകം, 26 ന് പകല്‍ രണ്ടിന് വനിതാ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രതിഭ ഹരി ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് കാവ്യസൗഹൃദസന്ധ്യ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.ആര്‍.റോയി ഉദ്ഘാടനം ചെയ്യും. 27 ന് പകല്‍ 2 ന് കാര്‍ഷിക സെമിനാര്‍. 29 ന് വൈകിട്ട് ആറിന് പ്രൊഫ. എം.കെ.സാനു സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. 30 ന് വൈകിട്ട് അഞ്ചിന് വടംവലി മല്‍സരം, രാത്രി 8.30 ന് മെഗാഷോ എന്നിവയുണ്ടാകും.

More News from Alappuzha