കളരിക്കല്‍ ക്ഷേത്രത്തിലും പരിസരത്തും മോഷണം

Posted on: 23 Dec 2012തുറവൂര്‍:കളരിക്കല്‍ മഹാദേവീക്ഷേത്രത്തിലും പരിസരത്തും മോഷണം. ശ്രീകോവില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ ചെമ്പിന്റെ രണ്ട് കലശക്കുടങ്ങളും തിരുവാഭരണം സൂക്ഷിക്കുന്ന പെട്ടിയും മോഷ്ടിച്ചു. ആഭരണങ്ങള്‍ മറ്റൊരു പെട്ടിയിലാണ് ഉണ്ടായിരുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുറവൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കളരിക്കല്‍ കൊല്ലച്ചാണിയില്‍ തുളസീധരന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലും മോഷണം നടന്നു. കുത്തിയതോട് പോലീസ് പരിശോധന നടത്തി.

More News from Alappuzha