ക്രിസ്മസ് ഈവ് ഗ്ലോറിയ ഇന്ന്

Posted on: 23 Dec 2012പള്ളിപ്പുറം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഞായറാഴ്ച 'ക്രിസ്മസ് ഈവ് ഗ്ലോറിയ 2012' സംഘടിപ്പിക്കും. പാരിഷ് ഫാമിലി യൂണിയന്‍, ഇടവകയിലെ കെ.സി.വൈ.എം., സി.എല്‍.സി. എന്നീ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുക. വൈകിട്ട് 4.30ന് നടക്കുന്ന യോഗം ഫൊറോനവികാരി ഫാ.ഡേവിഡ് മാടവന ഉദ്ഘാടനം ചെയ്യും. ഫാരിഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ബെന്നി തളിയാടിയില്‍ അധ്യക്ഷത വഹിക്കും. ഇടവകയിലെ 18 കുടുംബയൂണിറ്റുകളുടെയും നേതൃത്വത്തില്‍ കലാപരിപാടികളും, യൂണിറ്റ്, ഇടവക തലത്തില്‍ ലക്കി ഫാമിലിയേയും യോഗത്തില്‍ തെരഞ്ഞെടുക്കും. വിജയികള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ.വര്‍ഗ്ഗീസ് പുത്തന്‍പുരക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

More News from Alappuzha