2500 കുടുംബങ്ങള്‍ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കും

Posted on: 23 Dec 2012അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി ഇടവകയിലെ 2500 കുടുംബങ്ങള്‍ ഞായറാഴ്ച ദേവാലയത്തില്‍ ഒരുമിച്ചുകൂടി ക്രിസ്മസ് ആഘോഷിക്കും. വിവാഹത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നവരേയും വിശ്രമജീവിതം നയിക്കുന്ന വൈദികരേയും ചടങ്ങില്‍ ആദരിക്കും.

എക്ലേസിയ 2012 എന്ന പേരില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ ഓരോ കുടുംബത്തില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരസ്​പരം പങ്കുവയ്ക്കും.

More News from Alappuzha