കൂണുകൊണ്ടൊരു ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012അരൂര്‍: കൂണ്‍ കുടയ്ക്ക് കീഴില്‍ ഉണ്ണിയേശുവിന്റെ പിറവി, പുല്‍ക്കൂടിന് പകരം കൂണ്‍കൂട്, ക്രിസ്മസ് ആഘോഷത്തിന് കൂണ്‍ കട്‌ലറ്റ്, കൂണ്‍ അച്ചാര്‍, കൂണ്‍ ചമ്മന്തിപ്പൊടി, കൂണ്‍ അലുവ, കൂണ്‍ കേക്ക്... കൂണ്‍കൃഷിയില്‍ മികവു തെളിയിച്ച, സംസ്ഥാനത്തെ പ്രധാന കൂണ്‍ കര്‍ഷകയായ എരമല്ലൂര്‍ തട്ടാരുവീട്ടില്‍ ഷൈജിയാണ് ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷം കൂണ്‍മയം ആക്കിയത്.

ക്രിസ്മസ് മരം, സാന്താക്ലോസ്, ക്രിസ്മസ് സമ്മാനങ്ങള്‍ മുതലായവ 'ഷമാനി' വര്‍ഗ്ഗക്കാരുടെ പാരമ്പര്യത്തില്‍ നിന്നാണ് ഉല്‍ഭവിച്ചതെന്നും പൈന്‍ മരങ്ങളുടെ കീഴില്‍ മാത്രമായുണ്ടാകുന്ന കൂണുകള്‍ ശേഖരിച്ച് ഈ വര്‍ഗ്ഗക്കാര്‍ വിവിധ വിഭവങ്ങളുണ്ടാക്കി കൈമാറുമെന്നും പറയപ്പെടുന്നു.

ഇതിന്റെ തനിയാവര്‍ത്തനമെന്ന നിലയ്ക്കാണ് ഷൈജി തന്റെ കൂണ്‍ഫാമില്‍ ക്രിസ്മസ് ട്രീയും സാന്താക്ലോസ്സും കൂണ്‍കൂടും കൂണ്‍ സമ്മാനങ്ങളുമൊരുക്കിയിരിക്കുന്നത്. കൂണ്‍ കുടിലിലെ രക്ഷകന്റെ പിറവി കാണാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്.

More News from Alappuzha