തുറവൂര്‍-കുമ്പളങ്ങി റോഡ് ദേശീയപാതാ നിലവാരത്തില്‍ നിര്‍മിക്കണം

Posted on: 23 Dec 2012തുറവൂര്‍: തുറവൂര്‍-കുമ്പളങ്ങി റോഡ് ദേശീയപാതാ നിലവാരത്തില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ടാറിങ്ങിനായി കരാര്‍ ഏറ്റെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞു.

ചേര്‍ത്തല തുറവൂര്‍-എഴുപുന്ന-എരമല്ലൂര്‍ വഴി എറണാകുളത്തേക്ക് നൂറോളം സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റോഡാണിത്. നിരവധി മത്സ്യ സംസ്‌ക്കരണശാലകളിലെ വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും കടന്നു പോകുന്നതും ഇതുവഴിയാണ്.

ഒമ്പതു കിലോമീറ്ററിലാണ് ജോലി കൂടുതലായി ചെയ്യാനുള്ളത്. മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം ലഭിക്കാത്തതാണ് ടാറിങ് വൈകാന്‍ കാരണം. ഇപ്പോള്‍ പള്ളിപ്പുറത്ത് ഒരേക്കര്‍ സ്ഥലം കണ്ടെത്തി പ്ലാന്റ് സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണെന്നും ജനവരി പകുതിയോടെ ടാറിങ് ആരംഭിക്കാനാകുമെന്നും കരാറുകാരന്‍ അറിയിച്ചു.

അറ്റകുറ്റപ്പണി നടത്തുന്ന റോഡ് പൊട്ടിപ്പൊളിയുന്നത് പതിവാണെന്നും അത് സംഭവിക്കാതിരിക്കണമെങ്കില്‍ ദേശീയപാതാ നിലവാരത്തില്‍ നിര്‍മ്മിക്കണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

More News from Alappuzha