മാലിന്യ നീക്കത്തിന് തടസ്സം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര്-എല്‍.ഡി.എഫ്.

Posted on: 23 Dec 2012



കായംകുളം:ഒന്നരമാസമായി കായംകുളം നഗരത്തിലെ മാലിന്യം നീക്കംചെയ്യാന്‍ കഴിയാത്തതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരാണെന്ന് എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.ഗാനകുമാര്‍, അഡ്വ. എ.അജികുമാര്‍ എന്നിവര്‍ ആരോപിച്ചു.

പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനും മാലിന്യം നീക്കംചെയ്യാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു.

More News from Alappuzha