പായല്‍ വാരാന്‍ യന്ത്രമെത്തിയില്ല; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

Posted on: 23 Dec 2012തുറവൂര്‍: കായലില്‍ തിങ്ങിനിറഞ്ഞ പായല്‍വാരി നീക്കാന്‍ ഇത്തവണ യന്ത്രം എത്തിക്കാത്തതു മൂലം നൂറുകണക്കിന് തൊഴിലാളികള്‍ മത്സ്യബന്ധനം നടത്താനാകാതെ വിഷമിക്കുന്നു. എ.എം. ആരീഫ് എം.എല്‍.എ. യും തുറവൂര്‍ പഞ്ചായത്തും ഇടപെട്ട് കഴിഞ്ഞ തവണ യന്ത്രം കൊണ്ടുവന്ന് പായല്‍ നീക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു നടപടിയുമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. തൈക്കാട്ടുശ്ശേരി കായലിലും കൈവഴികളിലും നിറഞ്ഞ പായല്‍ കഴിഞ്ഞതവണ നീക്കം ചെയ്തപ്പോള്‍ മത്സ്യബന്ധനം സാധ്യമായിരുന്നു.

വീശുവല, നീട്ടുവല, വടിവല, ചീനവല എന്നിവ ഉയോഗിച്ചാണ് പ്രദേശവാസികള്‍ മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ സ്ഥിതിമാറി. കായലില്‍ പായല്‍ നിറഞ്ഞു. മത്സ്യബന്ധനം നടക്കാതെ പട്ടിണിയായപ്പോള്‍ മറ്റുതൊഴിലുകള്‍ തേടുകയാണ് മത്സ്യത്തൊഴിലാളിപ്പോള്‍.

പായല്‍ നീക്കാന്‍ യന്ത്രം കൊണ്ടുവരണമെന്ന് ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോളീ രാജന്‍ പറഞ്ഞു.

More News from Alappuzha