ജനവരി മുതല്‍ തുറവൂരിലും മുഹമ്മയിലും ഡ്രൈവിങ് ടെസ്റ്റും വാഹനപരിശോധനയും

Posted on: 23 Dec 2012ചേര്‍ത്തല: ജനവരി മുതല്‍ തുറവൂരിലും മുഹമ്മയിലും ഡ്രൈവിങ് ടെസ്റ്റും വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും തുടങ്ങുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. താലൂക്കിന്റെ വടക്കും തെക്കും മേഖലയിലുള്ളവര്‍ ഡ്രൈവിങ് ടെസ്റ്റിനും മറ്റുമായി ചേര്‍ത്തലയില്‍ എത്തുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ നടപടി.

ആഴ്ചയില്‍ ഒരുദിവസം വീതം ഇരുകേന്ദ്രങ്ങളിലും ടെസ്റ്റും ഫിറ്റ്‌നസ് പരിശോധനയും ഉണ്ടാകും. മറ്റു ദിവസങ്ങളില്‍ ചേര്‍ത്തലയില്‍ ടെസ്റ്റും പരിശോധനയുമുണ്ടാകും.

More News from Alappuzha