തീരദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപിച്ചില്ല; നഗരസഭാ കൗണ്‍സില്‍ സ്തംഭിച്ചു

Posted on: 23 Dec 2012ആലപ്പുഴ: തീരദേശ വാര്‍ഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പാഴാക്കുന്നതിനെ ചൊല്ലിയുളള ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ സ്തംഭിച്ചു. കേന്ദ്ര മന്ത്രി കെ. സി വേണുഗോപാല്‍ മുന്‍ കൈയെടുത്ത് അനുവദിച്ച പദ്ധതി നഗരസഭ ഭരണനേതൃത്വം നടപ്പാക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് യു.ഡി.എഫ്. അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ നഗരസഭയിലെ എല്‍.ഡി.എഫ്. വാര്‍ഡുകളെ തഴഞ്ഞ് യു.ഡി.എഫ്. വാര്‍ഡുകള്‍ക്ക് മാത്രമാണ് പണം അനുവദിച്ചതെന്ന് എല്‍.ഡി.എഫ്. അംഗങ്ങള്‍ ആരോപിച്ചു. എല്ലാ വാര്‍ഡുകളെയും ഒരുപോലെ കണ്ട് പണം അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് ബഹളം അനിയന്ത്രിതമായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ പിരിച്ചുവിട്ടു.

More News from Alappuzha