എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന ഇന്ന് സമാപിക്കും

Posted on: 23 Dec 2012എഴുപുന്ന : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന ഞായറാഴ്ച സമാപിക്കും. രാവിലെ 6.30 മുതല്‍ 8.30 വരെയും 9.30 മുതല്‍ 11 വരെയും ലക്ഷാര്‍ച്ചനയുണ്ടാകും. തുടര്‍ന്ന് കലശം എഴുന്നള്ളിപ്പും കളഭാഭിഷേകവും നടത്തും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 2 ന് അര്‍ച്ചന, പ്രസാദവിതരണം. ക്ഷേത്രംതന്ത്രി പുലിയന്നൂര്‍ ദിലീപ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പത്ത് വൈദികരാണ് ലക്ഷാര്‍ച്ചന നടത്തുന്നത്.

ഞായറാഴ്ച വൈകിട്ട് ദീപാരാധനയോടൊപ്പം ദീപക്കാഴ്ചയും നടത്തും. 24 മുതല്‍ 26 വരെ ദിവസേന ദീപാരാധനയ്ക്കുശേഷം യക്ഷിപ്പാട്ടുമുണ്ടാകും.

More News from Alappuzha