പ്ലാന്‍േറഷന്‍ ഭൂമിവില്‌പനയ്ക്ക് ചീഫ് വിപ്പ് കൂട്ടുനില്‍ക്കുന്നു-ഇ.പി.ജയരാജന്‍

Posted on: 23 Dec 2012ആലപ്പുഴ: കേരളത്തിലെ പ്ലാന്‍േറഷന്‍ മേഖലയിലെ സ്ഥലം തിരിമറി നടത്തി കച്ചവടം നടത്താന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ ആരോപിച്ചു. മലയോരമേഖലയില്‍ ഒരുലക്ഷം ഏക്കര്‍ ഭൂമിയാണ് വെട്ടിപ്പിടിക്കാന്‍ ശ്രമം നടക്കുന്നത്. നെല്ലിയാമ്പതിയില്‍ ഭൂമിതിരിമറി നടത്തുന്നതിന് ഒത്താശചെയ്യുന്ന പി.സി. ജോര്‍ജാണ് ഇതിനും ഒത്താശചെയ്യുന്നത്.

ഭൂപരിഷ്‌കരണം നടപ്പാക്കി പാവപ്പെട്ടവന് ഭൂമി നല്‍കുന്നതിന് കോണ്‍ഗ്രസ് തയ്യാറല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഭൂപരിഷ്‌കരണം നടപ്പാക്കാത്തതാണെന്നും ജയരാജന്‍ ആരോപിച്ചു.

ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. നേതാക്കളായ ബി. രാഘവന്‍, ജോര്‍ജ് മാത്യു, വിദ്യാധരന്‍ കാണി, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, കെ.സി. വിക്രമന്‍, പി.കെ. സോമന്‍, എ. രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Alappuzha