മുല്ലയ്ക്കല്‍ വിശേഷം ഇത് തുണിപ്പൂക്കളുടെ കാലം

Posted on: 23 Dec 2012ആലപ്പുഴ: മുല്ലയ്ക്കല്‍ തെരുവില്‍ ഇപ്പോള്‍ തുണിപ്പൂക്കാലമാണ്. ഓര്‍ക്കിഡും ആന്തൂറിയവും തെരുവിന് അലങ്കാരമായി വിരിഞ്ഞിരിക്കുന്നു. കണ്ടാല്‍ വാങ്ങിക്കാന്‍ തോന്നുന്ന ഈ പൂക്കള്‍ ഒര്‍ജിനലിനെ വെല്ലുന്ന തരത്തില്‍ തുണികൊണ്ട് നിര്‍മിച്ചതാണെന്ന് മാത്രം. വീടുകള്‍ക്ക് ഉള്ളില്‍ അലങ്കരിക്കാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും പറ്റിയ തരത്തിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നാണ് ഈ പൂക്കള്‍ കൊണ്ടുവന്നിരിക്കുന്നത്. 30 മുതല്‍ 60 രൂപ വരെയാണ് വില. കോട്ടണില്‍ തയ്യാറാക്കിയ ഈ പൂക്കള്‍ പരിസ്ഥിതിക്കും അനുയോജ്യമാണ്. ചിറപ്പിനെത്തിയിരിക്കുന്ന വഴിവാണിഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന ഒന്നായിരിക്കുകയാണ് തെരുവിലെ 'പൂക്കച്ചവടം'.

More News from Alappuzha