തൊഴില്‍ അവകാശത്തിനായി കെ.പി.എം.എസ്സിന്റെ കൊടികുത്തല്‍ സമരം

Posted on: 23 Dec 2012തുറവൂര്‍:പരമ്പരാഗതമായി തൊഴില്‍ ചെയ്തിരുന്ന ഏക്കര്‍ കണക്കിന് ഭൂമി വില്‍പ്പന നടത്തിയിട്ടും തൊഴിലാളികള്‍ക്ക് തൊഴിലവകാശം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ്. കൊടികുത്തല്‍ സമരം നടത്തി.

കെ.പി.എം.എസ്.അരൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ.ടി.സുരേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.തിലകന്‍, കെ.ശ്രീധരന്‍, പി.ടി.ശശി, മണിക്കുട്ടന്‍, പി.സി. സുധീര്‍, സി.കെ.കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More News from Alappuzha