നേത്രപരിശോധനാ ക്യാമ്പ് നടത്തി

Posted on: 23 Dec 2012



മുതുകുളം: ചിങ്ങോലിയെ തിമിര വിമുക്തഗ്രാമമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തും ഗ്രാമശ്രീ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് സൗജന്യ തിമിരരോഗ നിര്‍ണയവും നേത്രപരിശോധനാ ക്യാമ്പും നടത്തി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. നാരായണപിള്ള, പഞ്ചായത്ത് അംഗം കാട്ടില്‍ സത്താര്‍, ഗ്രാമശ്രീ പ്രസിഡന്റ് ജിതിന്‍, സെക്രട്ടറി വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha