നായര്‍ സമ്മേളനം: പ്രചാരണജാഥ നടത്തി

Posted on: 23 Dec 2012



ഹരിപ്പാട്: നായര്‍ മഹാസമ്മേളനത്തിന്റെ പ്രചാരണജാഥ കരുവാറ്റ തെക്ക് 131 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ഹരിപ്പാട് സി.ഐ. ഉദയഭാനു ഫ്‌ളാഗ് ഓഫ് ചെയ്തു. കരുവാറ്റ, കുമാരപുരം എന്നിവിടങ്ങളിലൂടെ കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് സമാപിച്ചു.

കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്‍ നായര്‍, കെ.കെ. സുരേന്ദ്രനാഥ്, എന്‍.കെ. രമേശ്കുമാര്‍, ആര്‍. മോഹന്‍കുമാര്‍, ശ്രീകുമാര്‍, ശശിധരന്‍ നായര്‍, പി.കെ. അച്യുതന്‍ നായര്‍, ആര്‍. മോഹനന്‍ നായര്‍, കെ.കെ. ഹരീന്ദ്രനാഥ്, കെ. സതീഷ് ബാബു, കെ.ജി. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More News from Alappuzha