നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും

Posted on: 23 Dec 2012മുതുകുളം: വേലന്‍ചിറ ലാല്‍ കയര്‍ എക്‌സ്‌പോര്‍ട്‌സിന്റെ 50 ാം വാര്‍ഷികത്തിന്റെ ഭാഗമായി 30 നിര്‍ധന കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് ഭൂമി വീതം നല്‍കും. ഏഴ് യുവതികളുടെ മംഗല്യം നടത്തിക്കൊടുക്കും. രണ്ടിന്റെയും നറുക്കെടുപ്പ് പട്ടോളി മാര്‍ക്കറ്റിലെ ലാല്‍ കയര്‍ എക്‌സ്‌പോര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രസിഡന്റ് എം.വി.സംഭവന്‍ അധ്യക്ഷനായി. ലാല്‍ കയര്‍ എക്‌സ്‌പോര്‍ട്ട് മാനേജിങ് പാര്‍ട്ണറും മുഖ്യരക്ഷാധികാരിയുമായ എം.കെ.വാസുദേവന്‍, രക്ഷാധികാരി ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹൈമ, സെക്രട്ടറി എന്‍.ശ്രീധരന്‍ പിള്ള, ഭദ്രന്‍, പി.എം.സ്റ്റീഫന്‍, കെ.കെ.ഗോപിനാഥന്‍, ജലീല്‍ വേലഞ്ചിറ, വിദ്യാധരന്‍, പി.എന്‍.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈല, ദേവിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാരക രോഗബാധിതരായ 50 പേര്‍ക്ക് വാര്‍ഷികത്തിന്റെ ഭാഗമായി സഹായധനം നല്‍കും. ആദ്യകാലംമുതല്‍ ഇവിടെ ജോലി ചെയ്തുവരുന്ന പത്ത് തൊഴിലാളികള്‍ക്ക് ഏഴ് സെന്റ് സ്ഥലം വീതവും നല്കും.

More News from Alappuzha