മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അനുമോദന സമ്മേളനം നടത്തി

Posted on: 23 Dec 2012മുതുകുളം: വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. അനുമോദന സമ്മേളനം രമേശ് ചെന്നിത്തല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാമില ബഷീര്‍ അധ്യക്ഷയായി. ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്കുള്ള ലൈസന്‍സ് ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. രാജഗോപാല്‍ വിതരണം ചെയ്തു.

പത്താംതര തുല്യതാപരീക്ഷയിലും ജില്ലാതല കേരളോത്സവത്തിലും വിജയിച്ചവര്‍ക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, കെ.പി. ശ്രീകുമാര്‍ എന്നിവര്‍ വിതരണം ചെയ്തു. പൊതുപ്രവര്‍ത്തനരംഗത്ത് അറുപതുവര്‍ഷം പൂര്‍ത്തീകരിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. രാജഗോപാലിനെ രമേശ് ചെന്നിത്തല ആദരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന ബി.പിള്ള, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഡേവിഡ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തിലോത്തമ, അംഗങ്ങളായ എം.കെ.ശ്രീനിവാസന്‍, കെ.രാധാകൃഷ്ണന്‍, ജെ.സുജിത്ത്, വി.എസ്.ശ്രീജ, ബബിത ജയന്‍, ബീന അശോക് എന്നിവര്‍ പ്രസംഗിച്ചു.

വൈസ് പ്രസിഡന്റ് എസ്.സുജിത്ത് സ്വാഗതവും ബി.ഡി.ഒ. ഇ.കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.

More News from Alappuzha