മെറ്റല്‍ നിരത്തി വീട്ടിലേക്ക് വഴിയടച്ചു; ലോറി കസ്റ്റഡിയില്‍

Posted on: 23 Dec 2012പള്ളിപ്പാട്: ചിറയ്ക്കല്‍ പുത്തന്‍വീട്ടില്‍ സേതുലക്ഷ്മിയുടെ വീട്ടിലേക്കുള്ള വഴി മെറ്റല്‍ നിരത്തി അടച്ചതായി പരാതി. മെറ്റലുമായി വന്ന ടിപ്പര്‍ ലോറി തടഞ്ഞിട്ട് വീട്ടുകാര്‍ പോലീസില്‍ പരാതിനല്കി. തുടര്‍ന്ന് പോലീസ് ലോറി കസ്റ്റഡിയിലെടുത്ത് കേസ്സെടുത്തു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ചിലര്‍ ലോറിയുമായി വന്നത്. പ്രധാന റോഡില്‍നിന്ന് ഇവരുടെ വീട്ടിലേക്ക് കയറാനുള്ള വഴിയാണ് തടസ്സപ്പെടുത്തിയത്. ഇവിടെ വഴിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

സേതുലക്ഷ്മിയടക്കം വീട്ടിലുള്ള മൂന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

More News from Alappuzha