എരുവ ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി

Posted on: 23 Dec 2012എരുവ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം തുടങ്ങി. ബുധനാഴ്ച സമാപിക്കും. ദേവസ്വംബോര്‍ഡ് അംഗം സുഭാഷ് വാസു ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ 11ന് ഗോവിന്ദ പട്ടാഭിഷേകം, വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. തിങ്കളാഴ്ച 11ന് രുക്മിണീസ്വയംവരം, 12ന് അഷ്ടലക്ഷ്മി പൂജ.

ചൊവ്വാഴ്ച രാവിലെ 11ന് കുചേലഗതി. തുടര്‍ന്ന് 20 പേര്‍ക്ക് ചികിത്സാസഹായം നല്കും. ഡോ.പദ്കുമാര്‍ സഹായധനം വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് ഹരികുമാര്‍ ഇളയിടത്ത് പ്രഭാഷണം നടത്തും. ബുധനാഴ്ച വൈകുന്നേരം അവഭൃഥസ്‌നാന ഘോഷയാത്ര.

More News from Alappuzha