ലളിതകല അക്കാദമിയുടെ കാരിക്കേച്ചര്‍ ക്യാമ്പും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും

Posted on: 23 Dec 2012കായംകുളം: കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ 23 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 26ന് കൃഷ്ണപുരം സാംസ്‌കാരിക വിനോദകേന്ദ്രത്തില്‍ കാരിക്കേച്ചര്‍ ക്യാമ്പും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നടത്തും.

രാവിലെ 9.30 ന് അനുസ്മരണ യോഗവും ക്യാമ്പും സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.

സി.കെ. സദാശിവന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ എന്നിവര്‍ അറിയിച്ചു.

More News from Alappuzha