സ്ത്രീപീഡന കേസ്സുകളില്‍ കടുത്തശിക്ഷയ്ക്കായി നിയമഭേദഗതി വേണ്ടിവരും-വയലാര്‍ രവി

Posted on: 23 Dec 2012മരാരിക്കുളം: സ്ത്രീപീഡന കേസ്സുകളില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ നല്‍കാന്‍ നിയമഭേദഗതി വേണ്ടിവരുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. മഹിളാകോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വപഠന ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസ്സുകളില്‍ പ്രോസിക്യൂഷന്റെ പിഴവുകള്‍ കോടതികള്‍ പ്രതിക്കുള്ള ആനുകൂല്യമായി കാണുന്നതിനോട് യോജിപ്പില്ല. ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ശരിയുംതെറ്റും കാണരുത്. രാഷ്ട്രപതി ഭവന് മുന്നില്‍ ഇത്രവലിയ പ്രതിഷേധം ആദ്യസംഭവമാണ്. സ്ത്രീശക്തിയുടെ പ്രതിഷേധം തിരയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുജ ജോഷ്വ അധ്യക്ഷയായ ചടങ്ങില്‍ മുതിര്‍ന്ന മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.

More News from Alappuzha