വ്യക്തിത്വവികസന ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012ആലപ്പുഴ: യോഗക്ഷേമസഭ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യക്തിത്വവികസന ക്യാമ്പ് മണ്ണാറശ്ശാല യു.പി. സ്‌കൂളില്‍ തുടങ്ങി. നാല് ദിവസങ്ങളിലായി 'നല്ലപാഠം സുഹൃദ് സംഗമം' എന്ന പേരില്‍ നടക്കുന്ന ക്യാമ്പ് യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് എം.എന്‍.പുരുഷോത്തമന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ണാറശ്ശാല നാഗരാജക്ഷേത്രം മാനേജര്‍ നാരായണന്‍ മ്പൂതിരി ഭദ്രദീപ പ്രകാശനവും അനുഗ്രഹപ്രഭാഷണവും നടത്തി. വനിതാവിഭാഗം പ്രസിഡന്റ് ശശികല നമ്പൂതിരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡോ. ഇ.കൃഷ്ണന്‍ നമ്പൂതിരി, ഖജാന്‍ജി മുരളി ശങ്കര്‍, വനിതാവിഭാഗംജില്ലാ സെക്രട്ടറി സുജാത എന്നിവര്‍ സംസാരിച്ചു.

More News from Alappuzha