പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ മോഷണം

Posted on: 23 Dec 2012മാവേലിക്കര: മിച്ചല്‍ ജങ്ഷന് വടക്കുള്ള ബഹുനിലമന്ദിരത്തിന്റെ മൂന്നാമത്തെ നിലയില്‍ സ്ഥിതിചെയ്യുന്ന ബഥാന്യ പ്രെയര്‍ സെന്ററില്‍ മോഷണം. ആംപ്ലിഫയറും മൈക്രോഫോണുമുള്‍പ്പടെ ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. ഞായറാഴ്ചകളില്‍ മാത്രമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഇവിടെ വൃത്തിയാക്കാനെത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. മാവേലിക്കര പോലീസില്‍ പരാതി നല്‍കി.

More News from Alappuzha