വീടുകയറി അക്രമിച്ച് ആഭരണങ്ങള്‍ മോഷ്ടിച്ചെന്നു പരാതി

Posted on: 23 Dec 2012ചെങ്ങന്നൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീടുകയറി അക്രമിക്കുകയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തതായി പരാതി. മംഗലം ഇലഞ്ഞിക്കോട്ട് രാജീവിന്റെ ഭാര്യ രാജശ്രീയാണ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതിപ്പെട്ടത്.

കഴിഞ്ഞദിവസം വൈകീട്ട് അയല്‍വാസിയായ യുവാവിന്റെ നേതൃത്വത്തില്‍ ഓട്ടോയിലും രണ്ട് ബൈക്കിലുമായി വന്ന ഒമ്പതംഗസംഘം വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും രാജശ്രീയുടെ ബ്രേസ് ലറ്റും മാലയും പറിച്ചെടുത്തെന്നുമാണ് പരാതി. പോലീസ് കേസ്സെടുത്തു. പൂര്‍വ്വവൈര്യമാണ് ആക്രമണകാരണമെന്ന് പരാതിക്കാരി പറയുന്നു.

More News from Alappuzha