വൈദ്യുതിയുടെ അധികഉപഭോഗം സ്വമേധയ വെളിപ്പെടുത്താം

Posted on: 23 Dec 2012ചെങ്ങന്നൂര്‍:കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍ക്ക് അവരുടെ വൈദ്യുതി കണക്ഷനുകളിലെ അധിക കണക്ടഡ് ലോഡ്, താരിഫ് മാറിയുള്ള ഉപഭോഗം തുടങ്ങിയവ സ്വമേധയാ വെളിപ്പെടുത്താന്‍ അവസരം. ഇതിനായി ജനവരി 31 വരെ സമയം അനുവദിച്ചു.

31 നകം അപേക്ഷിക്കുന്നവര്‍ക്ക് ഫിബ്രവരി 28 വരെ പിഴ കൂടാതെ റഗുലറൈസ് ചെയ്യാന്‍ സമയം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് അസി.എന്‍ജിനീയര്‍മാരുമായി ബന്ധപ്പെടണമെന്ന് ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

More News from Alappuzha