യുവതലമുറയ്ക്ക് കൃഷിയോട് ആഭിമുഖ്യം കൂടുന്നു-കലക്ടര്‍

Posted on: 23 Dec 2012കായംകുളം:യുവതലമുറയ്ക്ക് കൃഷിയോട് ആഭിമുഖ്യം വര്‍ധിച്ചുവരുന്നത് കാര്‍ഷിക മേഖലയുടെ ആഭിവൃദ്ധിക്ക് വഴിതെളിക്കുമെന്ന് കലക്ടര്‍ പി.വേണുഗോപാല്‍ പറഞ്ഞു.

ഓണാട്ടുകര വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കാര്‍ഷികസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യ കമ്പനികളില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍വരുമാനം കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. കൃഷിയാണ് തൊഴില്‍ എന്ന് പറയാനുള്ള മടിയാണ് പ്രശ്‌നം. ഈ മനോഭാവത്തിനാണ് മാറ്റമുണ്ടാകേണ്ടതെന്നും കലക്ടര്‍ പറഞ്ഞു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ അമ്പിളി സുരേഷ് അധ്യക്ഷത വഹിച്ചു. ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, കെ.ജി.ഹരികുമാര്‍, എം.വി.ശ്യാം, ചേലക്കാട്ട് രാധാകൃഷ്ണന്‍, കെ.പുഷ്പദാസ്, ചന്ദ്രിക, ബീന സാം എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha