പ്രമാണ പരിശോധന

Posted on: 23 Dec 2012ആലപ്പുഴ: റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വികലാംഗര്‍ ഒഴികെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി പ്രമാണപരിശോധന നടത്തും. സാധ്യതാ പട്ടികയ്‌ക്കൊപ്പം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സമയക്രമത്തിനനുസരിച്ച് ഡിസംബര്‍ 26, 27, 28, 29, ജനവരി ഒന്ന് എന്നീ തീയതികളിലായാണ് പരിശോധന. ആലപ്പുഴ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തുന്ന പരിശോധനയില്‍ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ്, ജാതി എന്നിവയും മറ്റ് അവകാശപ്പെട്ട യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകളിലൊന്നിന്റെ അസ്സലും പകര്‍പ്പും, ആറ് മാസത്തിനകം എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

More News from Alappuzha