ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൊതുമേഖലാഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പ്പിക്കണം

Posted on: 23 Dec 2012ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെത്തന്നെ എല്‍പ്പിക്കണമെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് ഓഫീസേഴ്‌സ് ഓള്‍ ഇന്ത്യ അസ്സോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.പി. മോഹനന്‍ ആവശ്യപ്പെട്ടു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് 30,000 രൂപ വീതം ചികിത്സാച്ചെലവായി നല്‍കുന്ന പദ്ധതി കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനുപുറമെ ഗൃഹനാഥന് അപകടമരണം സംഭവിക്കുകയാണെങ്കില്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരവും നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ നഷ്ടം വകവയ്ക്കാതെയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പ്രവര്‍ത്തിച്ചത്. 121 കോടിയോളം രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. ഇതുപോലുള്ള വന്‍പദ്ധതി ഏറ്റെടുത്ത് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും അനുഭവസമ്പത്തും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കില്ല. രാജസ്ഥാന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ സ്വകാര്യകമ്പനിക്കാണ് പദ്ധതി നടത്തിപ്പ് നല്‍കാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

More News from Alappuzha