ക്യാപ്ടന്‍ രാജുവിന് ഉപഭോക്തൃരത്‌നഅവാര്‍ഡ്
Posted on: 04 Feb 2012
ആലപ്പുഴ: കണ്‍സ്യൂമേഴസ് ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാനതലത്തില്‍ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ഉപഭോക്തൃരത്‌ന അവാര്‍ഡിന് ചലച്ചിത്രനടന്‍ ക്യാപ്റ്റന്‍ രാജു അര്‍ഹനായി .അവാര്‍ഡ് 25ന് ആലപ്പുഴയില്‍ നടക്കുന്ന സ മ്മേളനത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ സമ്മാനിക്കും . സ മ്മേളനം കേന്ദ്ര ഭക്ഷ്യവകുപ്പ്മന്ത്രി പ്രൊഫ.കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.