പള്ളിപ്പുറം ഗോപാലന്‍നായര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Posted on: 04 Feb 2012
ചേര്‍ത്തല: കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍നായര്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ എഡ്യുക്കേഷന്‍ സെന്ററിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.അയ്യപ്പന്‍പിള്ള ചേര്‍ത്തല (സാമൂഹ്യ പ്രവര്‍ത്തനം) കലാമണ്ഡലം ഗോപാലകൃഷ്ണന്‍ (കഥകളി സംഗീതം), ചന്തിരൂര്‍ വിജയന്‍ (ജ്യോതിഷം). ഡോ. കെ.ബി.സനില്‍കുമാര്‍ (ആതുരസേവനം), വി.ഒ. രാജപ്പന്‍ (ആധ്യാത്മിക കലാപ്രവര്‍ത്തനം) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
18ന് വൈകിട്ട് ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് സാംസ്‌കാരികനിലയത്തില്‍ ചേരുന്ന കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍നായര്‍ ജന്മശതാബ്ദി ആഘോഷ വേളയില്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സെന്റര്‍ പ്രസിഡന്റ് പള്ളിപ്പുറം പരമേശ്വരന്‍നായര്‍ അറിയിച്ചു.