ഘോഷയാത്രയോടെ ഗ്രാമോത്സവം തുടങ്ങി
Posted on: 04 Feb 2012
കായംകുളം: നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ ഭരണിക്കാവ് പഞ്ചായത്ത് ഗ്രാമോത്സവം തുടങ്ങി.
കറ്റാനം ജങ്ഷനില്‍ നിന്നാരംഭിച്ച 21 വാര്‍ഡുകളുടെമത്സരഘോഷയാത്രയില്‍ പഞ്ചവാദ്യം, ബാന്‍ഡുമേളം, ചെണ്ട, ശിങ്കാരിമേളം, വിവിധ കലാരൂപങ്ങള്‍ എന്നിവ അണിനിരന്നു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സി.കെ.സദാശിവന്‍ എം.എല്‍.എ. ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജി.രമേശ്കുമാര്‍, എം.മുരളി, കുശലകുമാരി, കറ്റാനം ഗോപിനാഥന്‍ നായര്‍, കട്ടച്ചിറ ശ്രീകുമാര്‍, അനീഷ് കെ. ബാബു, രാധാമണി മോഹന്‍, ഉഷ വി.പിള്ള, സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.