സ്റ്റൈപ്പന്‍ഡ് കൈപ്പറ്റണം
Posted on: 04 Feb 2012
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ 2008, 2009, 2010 വര്‍ഷം ആഗസ്തില്‍ പ്രവേശനം നേടിയ കെ.എല്‍.ഡബ്ല്യു.എഫ്, ഫിഷറീസ്, ജനറല്‍, എസ്.സി./ഒ.ഇ.സി. വിഭാഗത്തിലുള്ള ട്രെയിനികളില്‍ സ്റ്റൈപ്പന്‍ഡ് കൈപ്പറ്റാത്തവര്‍ ഫിബ്രവരി 15നു മുമ്പായി തുക കൈപ്പറ്റണം. അല്ലാത്തപക്ഷം തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.