മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
Posted on: 04 Feb 2012
മാവേലിക്കര: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ചുവന്ന ഡ്രൈവറെ രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം-തിരുവല്ല റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ഹരിപ്പാട് ആര്‍.ജി.മന്ദിരത്തില്‍ ജയപ്രകാശിനെ (42) യാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മാവേലിക്കര മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ഡില്‍ത്തന്നെ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. ബസ്സും കസ്റ്റഡിയിലെടുത്തു.