ചന്ദ്രമതിയമ്മയ്ക്ക് എഴുപതിലും ചെറുപ്പം
Posted on: 04 Feb 2012
ചാരുംമൂട്: പാലമേല്‍ മുതുകാട്ടുകര നാലയ്യത്ത് പുത്തന്‍വീട്ടില്‍ പി.കെ. ചന്ദ്രമതിയമ്മയ്ക്ക് എഴുപതിലും ചെറുപ്പം. കേരള സംസ്ഥാന മാസ്‌സ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 35 വയസിന് മുകളിലുള്ളവര്‍ക്കായി നടന്ന മത്സരങ്ങളില്‍ മൂന്ന് ഇനങ്ങളില്‍ ഈ 70 വയസ്സുകാരി സംസ്ഥാന ജേതാവായി. അഞ്ച് കിലോമീറ്റര്‍ നടത്തം. 400 മീറ്റര്‍ ഓട്ടം എന്നിവയില്‍ ഒന്നാംസ്ഥാനം. ലോങ്ജമ്പില്‍ രണ്ടാം സ്ഥാനവുമായി രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമാണ് ചന്ദ്രമിതയമ്മയ്ക്ക് ലഭിച്ചത്. ദേശീയതല മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രമതിയമ്മ.
അടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍തന്നെ കായികമത്സരങ്ങളില്‍ മികച്ച താരമായിരുന്നു ചന്ദ്രമതിയമ്മ. ജില്ലാ-സംസ്ഥാന തല മത്സരങ്ങളില്‍ നിരവധി മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഭാസ്‌കരന്‍ പിള്ളയാണ്ഭര്‍ത്താവ്.നൂറനാട് മുതുകാട്ടുകര 4989-ാം നമ്പര്‍ പരബ്രഹ്‌മോദയം എന്‍.എസ്.എസ്. കരയോഗം വനിതാ സമാജം പ്രസിഡന്റാണ് ചന്ദ്രമതിയമ്മ.