ശിവാലയ തീര്‍ത്ഥാടനം

Posted on: 04 Feb 2012



മാവേലിക്കര: മഹാശിവരാത്രി നാളായ 20 ന് കണ്ടിയൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍നിന്ന് ശിവാലയ തീര്‍ത്ഥാടനം നടത്തുന്നു. കണ്ടിയൂരില്‍ നിന്നാരംഭിച്ച് കടവൂര്‍, മുട്ടം, കണ്ണമംഗലം, കുറ്റിക്കുളങ്ങര, കരുണാമുറ്റം, തൃപ്പക്കുടം, പായിപ്പാട്, ചാല, തൃപ്പെരുന്തുറ, തേവരിക്കല്‍ എന്നീ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം സമാപിക്കും. ശിവാലയ തീര്‍ത്ഥാടന സമിതിയാണ് സംഘാടകര്‍. പങ്കെടുക്കാനാഗ്രഹിക്കുന്നര്‍ 15 നകം അതത് സ്ഥലങ്ങളില്‍ നേരിട്ടോ ഫോണിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947576062, 9447566635

More News from Alappuzha