മരംവീണ് സൈക്കിള്‍ യാത്രികന് ഗുരുതര പരിക്ക്
Posted on: 04 Feb 2012
മാങ്കാംകുഴി: ആലപ്പുഴ ജില്ലാ കൃഷിത്തോട്ടത്തിന്റെ മധ്യത്തിലൂടെ അറനൂറ്റിമംഗലത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡരികില്‍നിന്ന പാഴ്മരം ബുധനാഴ്ച രാത്രി പിഴുതുവീണ് സൈക്കിള്‍ യാത്രികന് ഗുരുതരപരിക്കേറ്റു. കല്ലിമേല്‍ കാപ്പില്‍പറമ്പില്‍ ശിവാനന്ദന്റെ മകന്‍ സതേഷി(35) നാണ് പരിക്കേറ്റത്.
സതേഷിനെ മുളക്കുഴയിലുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതകമ്പികളും എതിര്‍വശത്തുള്ള മതിലും മരം നിലംപൊത്തിയതിനെ തുടര്‍ന്ന് തകര്‍ന്നു. വൈദ്യുതി പ്രവാഹം തക്കസമയത്ത് ഓഫ് ചെയ്തു രാത്രിയില്‍ത്തന്നെ മരം മുറിച്ചുമാറ്റി.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കൃഷിത്തോട്ടത്തിന്റെ ചുമതലയുള്ള വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ഓമനക്കുട്ടിയമ്മ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.