അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഇന്ന് ഉത്തരാസ്വയംവരം കഥകളി
Posted on: 04 Feb 2012
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്ര നാടകശാലയില്‍ ശനിയാഴ്ച 6.30ന് ഉത്തരാസ്വയംവരം കഥകളി അരങ്ങേറും. അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയമാണ് കളിയോഗം. കലാമണ്ഡലം ഷണ്‍മുഖന്‍ ദുര്യോധനന്റെയും കലാമണ്ഡലം വിജയകുമാര്‍ ഭാനുമതിയുടെയും കലാനിലയം വിനോദ് ദൂതന്റെയും കലാമണ്ഡലം അരുണ്‍ ഭീഷ്മരുടെയും വേഷമിടും.
കലാമണ്ഡലം വാസുപിഷാരടിയണ് ഗുരു. കലാമണ്ഡലം സജീവ്, കലാമണ്ഡലം ജയപ്രകാശ്, കലാനിലയം രാജീവന്‍, കലാമണ്ഡലം രാജേഷ് മേനോന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം ശ്രീകാന്ത്, കലാമണ്ഡലം ശ്രീകുമാര്‍, കലാനിലയം രതീഷ്, കലാനിലയം മനോജ്, ചുനക്കര അജി, കലാനിലയം രാകേഷ്, കലാമണ്ഡലം സുകുമാരന്‍, പള്ളിപ്പുറം ഉണ്ണിക്കൃഷ്ണന്‍, കണ്ണന്‍ എന്നിവരാണ് മറ്റ് കലാകാരന്മാര്‍.