വള്ളികുന്നത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം
Posted on: 04 Feb 2012
വള്ളികുന്നം:വള്ളികുന്നം പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ പടയണിവെട്ടം, പുത്തന്‍ചന്ത, കടുവിനാല്‍, താളീരാടി ഭാഗങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം ഡി.തമ്പാന്‍ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം നിരവധിതവണ കൊണ്ടുവന്നെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ജലവിഭവവകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയതായി അദ്ദേഹം പറഞ്ഞു.