ചെട്ടികുളങ്ങരക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് ഇന്ന് തുടങ്ങും

Posted on: 04 Feb 2012



ചെട്ടികുളങ്ങര:ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട കരകളില്‍ ആഹ്ലാദാരവങ്ങളുയര്‍ത്തി ഭഗവതിയുടെ പറയ്‌ക്കെഴുന്നള്ളത്തിന് ശനിയാഴ്ച തുടക്കം. രാവിലെ 10.32ന് ശേഷം കൈനീട്ടപറയ്ക്കായി മേല്‍ശാന്തി നീലമന ഇല്ലം കൃഷ്ണന്‍നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഈരേഴതെക്ക് ചെമ്പോലില്‍ കുടുംബത്തിലേക്ക് ഭഗവതിയെ കൈവട്ടകയില്‍ എഴുന്നള്ളിക്കും. കൈനീട്ടപ്പറ സ്വീകരിച്ച് പ്രത്യേകപൂജകള്‍ക്ക് ശേഷം 11.52നകം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും.

ഏഴിന് ഈരേഴതെക്ക് പറയ്‌ക്കെഴുന്നള്ളത്ത്,കാട്ടൂര്‍ ഇറക്കിപൂജ, ളാഹയില്‍ എഴുന്നള്ളത്ത്, 8ന് ഈരേഴവടക്ക് പറയ്‌ക്കെഴുന്നള്ളത്ത്, മേച്ചേരില്‍ ഇറക്കിപൂജ, 9ന് കൈതതെക്ക് , 10ന് കൈതവടക്ക്, 11ന് എരുവ, പത്തിയൂര്‍ പനച്ചോത്തി പറയ്‌ക്കെഴുന്നള്ളത്ത്, 12ന് മങ്ങാട്ടേത്ത് ഇറക്കിപൂജ, 13ന് ഈരേഴ തെക്ക് പറയ്‌ക്കെഴുന്നള്ളത്ത്, പരുമല അന്‍പൊലി, 14, 15 തീയതികളില്‍ മാവേലിക്കര, 16ന് ദേശത്തിനകം, 17ന് നടയ്ക്കാവ്, 18ന് ഈരേഴ വടക്ക്, 19ന് മേനാമ്പള്ളി പറയ്‌ക്കെഴുന്നള്ളത്ത്, കോയിക്കല്‍ ഇറക്കിപൂജ,20ന് മുടവന്‍പുഴത്ത് ഇറക്കിപൂജ, കണ്ണമംഗലം തെക്ക് പറയ്‌ക്കെഴുന്നള്ളത്ത്, കണ്ണമംഗലം മഹാദേവക്ഷേത്രത്തില്‍ കൂടിയെഴുന്നള്ളത്ത്, മാര്‍ച്ച് 1ന് കണ്ണമംഗലം വടക്ക്, 2ന് കായംകുളം, 3ന് നടയ്ക്കാവ്, കായംകുളം, 4ന് മറ്റം തെക്ക്, 5ന് ഈരേഴതെക്ക്, പുളിവേലില്‍ പറയ്‌ക്കെഴുന്നള്ളത്ത്, പുല്ലമ്പള്ളില്‍ ഇറക്കിപൂജ, പുതുപ്പുരയ്ക്കല്‍ ഇറക്കിപൂജ, കോയിക്കത്തറ അന്‍പൊലി, 6ന് ഈരേഴവടക്ക്,7ന് കണ്ടിയൂര്‍, 14ന് പേള പറയ്‌ക്കെഴുന്നള്ളത്ത്, 19ന് മുടിയില്‍ ഇറക്കിപൂജ, 21ന് പേള, 22ന് മറ്റംവടക്ക് , 23ന് കടവൂര്‍ പറയ്‌ക്കെഴുന്നള്ളത്ത്, 24ന് കോളശ്ശേരില്‍ ഇറക്കിപൂജ, ആഞ്ഞിലിപ്രാ പറയ്‌ക്കെഴുന്നള്ളത്ത്, പുതുശ്ശേരി അമ്പലത്തില്‍ അത്താഴപൂജ എന്നിവ നടക്കും.

ഫിബ്രവരി 28നാണ് കുംഭഭരണി, മാര്‍ച്ച് 8 മുതല്‍ 20 വരെ വിവിധ കരകളുടെ ക്രമത്തില്‍ എതിരേല്പ് മഹോത്സവം. 25ന് അശ്വതി അടിയന്തരം എന്നിവ നടക്കും.

More News from Alappuzha