സി.പി.എം. പതാകജാഥയ്ക്ക് 22 കേന്ദ്രങ്ങളില്‍ സ്വീകരണം.
Posted on: 04 Feb 2012
ചെങ്ങന്നൂര്‍: സി.പി.എം.സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ച് കയ്യൂരില്‍നിന്ന് പുറപ്പെട്ട പതാകജാഥയ്ക്ക് ചെങ്ങന്നൂരിലെ 22 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സജിചെറിയാനും കണ്‍വീനര്‍ എം.എച്ച്. റഷീദും അറിയിച്ചു
ഞായറാഴ്ച 9.30 ന് ജില്ലാ അതിര്‍ത്തിയായ പ്രാവിന്‍കൂട് ജംങ്ഷനില്‍ എത്തുന്ന, കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ നയിക്കുന്ന പതാകജാഥയെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ചെങ്ങന്നൂര്‍ ഏരിയായിലെ 101 റെഡ് വളന്റിയര്‍മാര്‍ പതകയേന്തി ജാഥാക്യപ്റ്റനെ അഭിവാദ്യം ചെയ്യും.
200 കായികതാരങ്ങള്‍ പതാകയേന്തി ജാഥയെ ചെങ്ങന്നൂരിന്റെ അതിര്‍ത്തിയായ മാന്തുകയിലെത്തിക്കും. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും ചെങ്ങന്നൂര്‍ മാന്നാര്‍, മാവേലിക്കര, ചാരുംമൂട്ഏരിയാ കമ്മിറ്റികളും ചെന്നിത്തല, തിരുവന്‍വണ്ടൂര്‍ ലോക്കല്‍ കമ്മിറ്റികളും ചേര്‍ന്നാണ് പ്രാവിന്‍കൂട്ടിലെ സ്വീകരണം ഒരുക്കുന്നത്. വിവിധ ലോക്കല്‍ കമ്മിറ്റികള്‍ സ്വീകരണം ഒരുക്കുന്ന സ്ഥലവും സമയവും: മഴുക്കീര്‍ പള്ളിക്കു സമീപം (കനാല്‍ കവല) 10.00, കല്ലിശ്ശേരി 10.05, മുണ്ടങ്കാവ് 10.10, പുത്തന്‍വീട്ടില്‍പ്പടി 10.15, വെള്ളാവൂര്‍പ്പടി 10.20, കെ.എസ്.ആര്‍.ടി.സി. 10.25, ബഥേല്‍കവല 10.30, നന്ദാവനം കവല 10.35, ഗവ. ആസ്പത്രികവല 10.40, ഐ.ടി.ഐ. കവല 10.45
ഹാച്ചറികവല 10.50, ക്രിസ്ത്യന്‍ കോളേജ് 10.55, ആഞ്ഞിലിച്ചുവട് 11.00, പിരളശ്ശേരി 11.05, പാങ്കാവ് ജങ്ഷന്‍ 11.10, മുളക്കുഴ പഞ്ചായത്ത് ജങ്ഷന്‍ 11.15, പള്ളിപ്പടി 11.20, ആശാന്‍പടി 11.25, പാറയ്ക്കല്‍ 11.30, വടക്കേച്ചേരിപ്പടി 11.35, കാരയ്ക്കാട് 11.40.