യാത്രയയപ്പ് നല്‍കി

Posted on: 04 Feb 2012



മാങ്കാംകുഴി: മാങ്കാംകുഴി 206-ാം നമ്പര്‍ സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറി ഡി. നിര്‍മ്മലാദേവിക്ക് യാത്രയയപ്പ് നല്‍കി.

ആലപ്പുഴ ജില്ലാ സഹകരണബാങ്കില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മാങ്കാംകുഴി സര്‍വ്വീസ് സഹകരണബാങ്കില്‍നിന്ന് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്.

ബാങ്ക് പ്രസിഡന്റ് ടി.പി. വിക്രമനുണ്ണിത്താന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പില്‍ അഡ്വ. സോമനാഥന്‍, പി.എന്‍. രവീന്ദ്രനുണ്ണിത്താന്‍, ഡി. സുനില്‍കുമാര്‍, ജെ. അനില്‍കുമാര്‍, കെ. രാഘവന്‍, ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിന്ദു അശോക്കുമാര്‍ നന്ദി രേഖപ്പെടുത്തി.

More News from Alappuzha