ചികിത്സാസഹായം വിതരണം ചെയ്തു

Posted on: 04 Feb 2012



മുതുകുളം:മുതുകുളം തെക്ക് പൊന്നശ്ശേരി മുന്നില 184-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കി. പ്രസിഡന്റ് പ്രഭാകരപ്പണിക്കര്‍ ചികിത്സാസഹായ വിതരണം നിര്‍വ്വഹിച്ചു. കരയോഗത്തില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ കുമ്പളത്തുതറയില്‍ അക്ഷയയ്ക്ക് ചടങ്ങില്‍ കാഷ് അവാര്‍ഡ് നല്കി. സെക്രട്ടറി സദാശിവന്‍ നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Alappuzha