ഗാന്ധിസ്മൃതി സംഗമം നടത്തി
Posted on: 04 Feb 2012
ചെങ്ങന്നൂര്‍: അഴിമതി കുഴിച്ചുമൂടുക, സ്വാശ്രയത്വം വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ. ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റി കാരയ്ക്കാട് കവലയില്‍ ഗാന്ധിസ്മൃതിസംഗമം നടത്തി. നേരത്തേ പള്ളിപ്പടി കവലയില്‍നിന്ന് പ്രകടനവും നടന്നു. സി.വി.ഷാജി അധ്യക്ഷത വഹിച്ച സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാനസമിതിയംഗം ജെ. അജയന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.മോനായി, ബിനു സെബാസ്റ്റ്യന്‍, നെല്‍സണ്‍ ജോയി, വി.ജി.അജീഷ്, ജയിംസ് സാമുവല്‍. എം.എസ്.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.