ഗുണഭോക്താക്കളുടെ യോഗം നടത്തി
Posted on: 04 Feb 2012
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി. യോഗം തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായുള്ള ഓട്ടോ വിതരണത്തിന് മുന്നോടിയായി ഗുണഭോക്താക്കളുടെ യോഗം ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടന്നു. യൂണിയന്‍ ചെയര്‍മാന്‍ കെ. പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍വീനര്‍ അനു സി. സേനന്‍ അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ രതീഷ് കണ്ണമ്പറമ്പില്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. സന്തോഷ്‌കുമാര്‍, എം.എന്‍. ഭാസുരാംഗന്‍, വിജീഷ് മേടയില്‍, എസ്. മണിലാല്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ ഹരി പാലമൂട്ടില്‍, അനു കുട്ടമ്പേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.